Kerala
ഹരിപ്പാട് നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ് വാഹനങ്ങളിൽ ഇടിച്ചു; ഒരു മരണം, 3 പേർക്ക് പരുക്ക്

ആലപ്പുഴ ഹരിപ്പാട് കെഎസ്ആർടിസി ബസും കാറും പിക്കപ് വാനും കൂട്ടിയിടിച്ച് അപകടം. കാർ യാത്രക്കാരി അപകടത്തിൽ മരിച്ചു. മൂന്ന് പേർക്ക് പരുക്കേറ്റു. ഹരിപ്പാട് കരുവാറ്റയിൽ ഇന്ന് രാവിലെയാണ് സംഭവം.
പരുക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി കാറിലും പികപ് വാനിലും ഇടിക്കുകയായിരുന്നു.
കാറിന്റെ ഇടത് ഭാഗം പൂർണമായും തകർന്നു. ഈ ഭാഗത്തിരുന്ന സ്ത്രീയാണ് മരിച്ചത്. വാഹനം വെട്ടിപ്പൊളിച്ചാണ് കാറിലുണ്ടായിരുന്നവരെയും പിക്കപ് വാനിന്റെ ഡ്രൈവറെയും പുറത്തെടുത്തത്.
The post ഹരിപ്പാട് നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ് വാഹനങ്ങളിൽ ഇടിച്ചു; ഒരു മരണം, 3 പേർക്ക് പരുക്ക് appeared first on Metro Journal Online.