അർജന്റീന ടീമിന്റെ സന്ദർശനം: കാര്യവട്ടത്ത് കളി നടത്താൻ ആലോചിക്കുന്നതിൽ എതിർപ്പുമായി ബിസിസിഐ

അർജന്റീന ഫുട്‌ബോൾ ടീം കേരളത്തിലെത്തിയാൽ കളിക്കുന്നതിനായി ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് പ്രഥമ പരിഗണന നൽകുന്നതിൽ ബിസിസിഐക്ക് എതിർപ്പ്. ഫുട്‌ബോൾ മത്സരം നടത്തിയാൽ വനിതാ ഏകദിന ലോകകപ്പ് വേദിയാക്കില്ലെന്ന് ബിസിസിഐ മുന്നറിയിപ്പ് നൽകി. അതേസമയം ഫിറ്റ്‌നസ് ഇല്ലാത്ത കൊച്ചി സ്റ്റേഡിയത്തിൽ മത്സരം നടത്തുന്നതിൽ സാങ്കേതിക തടസ്സവുമുണ്ട്.
അർജന്റീന ടീം കേരളത്തിലെത്തിയാൽ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് പ്രഥമ പരിഗണന നൽകുമെന്നാണ് കായികമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ അർജന്റീന ടീം എത്തുമെന്ന് പ്രതീക്ഷിക്കുന്ന സമയത്ത് തന്നെയാണ് വനിതാ ലോകകപ്പ് മത്സരം നടക്കുന്നത്. മൂന്നിലേറെ മത്സരങ്ങൾ കാര്യവട്ടത്ത് വെച്ച് നടത്താനും ബിസിസിഐ ആലോചിച്ചിരുന്നു.
ഐസിസി അംഗികാരം ലഭിച്ച ശേഷം മത്സരങ്ങൾ പ്രഖ്യാപിക്കാനിരിക്കെയാണ് സ്റ്റേഡിയത്തിൽ ഫുട്‌ബോൾ മത്സരം നടത്താൻ മന്ത്രി ഒരുങ്ങുന്നത്. ഇതോടെയാണ് ഫുട്‌ബോൾ മത്സരങ്ങൾ സ്‌റ്റേഡിയത്തിൽ നടത്തിയാൽ അംഗികാരം റദ്ദാക്കുമെന്ന് ബിസിസിഐ മുന്നറിയിപ്പ് നൽകിയത്.
The post അർജന്റീന ടീമിന്റെ സന്ദർശനം: കാര്യവട്ടത്ത് കളി നടത്താൻ ആലോചിക്കുന്നതിൽ എതിർപ്പുമായി ബിസിസിഐ appeared first on Metro Journal Online.