മുല്ലപ്പെരിയാർ: മരം മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകി സുപ്രീം കോടതി

മുല്ലപ്പെരിയാറിൽ മരം മുറിക്കാൻ അനുമതി തേടിയ തമിഴ്‌നാടിന്റെ അപേക്ഷ സുപ്രീം കോടതി അംഗീകരിച്ചു. ബേബി ഡാം ബലപ്പെടുത്താൻ വേണ്ടി മരം മുറിക്കാൻ അനുമതി തേടിയാണ് തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിച്ചത്. കേരളം എതിര് നിൽക്കുന്നുവെന്ന വാദമുയർത്തിയാണ് തമിഴ്‌നാട് സുപ്രീം കോടതിയിൽ പോയത്.
രണ്ടാഴ്ചക്കുള്ളിൽ ഇതിനുള്ള തമിഴ്‌നാടിന്റെ അപേക്ഷ കേരളം കേന്ദ്രത്തിന് അയക്കണമെന്നും മൂന്നാഴ്ചക്കുള്ളിൽ കേന്ദ്രം ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ അണക്കെട്ടിൽ അറ്റുകുറ്റ പണിക്കുള്ള തമിഴ്‌നാടിന്റെ അപേക്ഷ കേരളം അംഗീകരിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു
പണി നടക്കുന്ന സ്ഥലത്ത് കേരളത്തിലെ ഉദ്യോഗസ്ഥന്റെ സാന്നിധ്യം ഉറപ്പാക്കണം. ഇതിനായി സാധന സാമഗ്രികൾ കൊണ്ടുപോകാൻ റോഡ് നിർമിക്കണമെന്ന ആവശ്യവും അംഗീകരിച്ചു. റോഡ് കേരളം നിർമിക്കാനും ചെലവ് തമിഴ്‌നാട് വഹിക്കാനുമാണ് നിർദേശം.
The post മുല്ലപ്പെരിയാർ: മരം മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകി സുപ്രീം കോടതി appeared first on Metro Journal Online.