മലപ്പുറത്ത് ദേശീയപാതയിൽ സർവീസ് റോഡ് ഇടിഞ്ഞുവീണു; കോൺക്രീറ്റ് കട്ടകൾ കാറുകൾക്ക് മുകളിൽ പതിച്ചു

മലപ്പുറത്ത് ദേശീയപാത 66ൽ കൂരിയാട് റോഡ് ഇടിഞ്ഞ് അപകടം. സർവീസ് റോഡിൽ വിള്ളലുണ്ടായതോടെ ദേശീയപാത ഇടിഞ്ഞുവീണു. പുതിയ ആറ് വരി പാതയുടെ ഭാഗമാണ് സർവീസ് റോഡിലേക്ക് ഇടിഞ്ഞത്. സർവീസ് റോഡിലൂടെ കടന്നുപോയ വാഹനങ്ങൾക്ക് മേൽ മണ്ണും കോൺക്രീറ്റും പതിച്ചു.
രണ്ട് കാറുകൾക്ക് മുകളിലാണ് മണ്ണും കോൺക്രീറ്റ് കട്ടകളും പതിച്ചത്. കാറിലുണ്ടായിരുന്ന നാല് പേർക്ക് നിസാര പരുക്കുകൾ സംഭവിച്ചു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കൂരിയാട് വയൽ നികത്തിയാണഅ സർവീസ് റോഡ് നിർമിച്ചത്. കോഴിക്കോട് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് വരുന്നിടത്താണ് റോഡ് ഇടിഞ്ഞത്
അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതം സ്തംഭിച്ചു. കൊളപ്പുറം കക്കാട് വഴി കോഴിക്കോട് നിന്നും തൃശ്ശൂർ ഭാഗത്തേക്കുള്ള ഗതാഗതമാണ് തടസ്സപ്പെട്ടത്.
The post മലപ്പുറത്ത് ദേശീയപാതയിൽ സർവീസ് റോഡ് ഇടിഞ്ഞുവീണു; കോൺക്രീറ്റ് കട്ടകൾ കാറുകൾക്ക് മുകളിൽ പതിച്ചു appeared first on Metro Journal Online.