Kerala

കൂരിയാട് ദേശീയപാതയുടെ സർവീസ് റോഡ് ഇടിഞ്ഞുവീണ സംഭവം; ജില്ലാ കലക്ടർ ഇന്ന് സ്ഥലം സന്ദർശിക്കും

മലപ്പുറം കൂരിയാട് നിർമാണത്തിനിടെ ദേശീയപാത തകർന്ന സംഭവത്തിൽ ജില്ലാ കലക്ടർ ഇന്ന് സ്ഥലം സന്ദർശിക്കും. ജനപ്രതിനിധികളയുമായും കലക്ടർ ഇന്ന് ചർച്ച നടത്തും. ഇന്നലെ ഉച്ചയ്ക്ക് 2.45നാണ് കൂരിയാട് ഓവർപാസിൽ മതിൽ തകർന്ന് സർവീസ് റോഡിലേക്ക് വീണത്. സർവീസ് റോഡിലൂടെ കടന്നുപോയ മൂന്ന് കാറുകൾക്ക് കേടുപാടുണ്ടായി.

കോഴിക്കോട് നിന്ന് തൃശൂർ ഭാഗത്തേക്ക് വരുന്നിടത്താണ് റോഡ് ഇടിഞ്ഞത്. കാറുകൾക്കു മേൽ മണ്ണും കോൺക്രീറ്റ് കട്ടകളും വീണു. കാറിലുണ്ടായിരുന്നവർ റോഡ് ഇടിയുന്നത് കണ്ട് വാഹനം നിർത്തി ഓടി രക്ഷപ്പെട്ടു. കൊളപ്പുറം കക്കാട് വഴി കോഴിക്കോട് നിന്ന് തൃശൂർ ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. വാഹനങ്ങൾ വി കെ പടിയിൽ നിന്നും മമ്പുറം- കക്കാട് റോഡിലൂടെ വഴിതിരിച്ചുവിടുകയായിരുന്നു.

ദേശീയ പാത നിർമാണത്തിൽ ശാസ്ത്രീയതയുണ്ടെന്നാരോപിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചിരുന്നു. ജില്ലാ കലക്ടർ സ്ഥലത്ത് എത്തുമെന്ന് തഹസിൽദാർ നൽകിയ ഉറപ്പിന്മേലായിരുന്നു നാട്ടുകാർ ഉപരോധം അവസാനിപ്പിച്ചത്.

The post കൂരിയാട് ദേശീയപാതയുടെ സർവീസ് റോഡ് ഇടിഞ്ഞുവീണ സംഭവം; ജില്ലാ കലക്ടർ ഇന്ന് സ്ഥലം സന്ദർശിക്കും appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button