Kerala
മകളെ വിവാഹം ചെയ്തു കൊടുക്കാത്തതിന്റെ വൈരാഗ്യം; അയൽവാസിയുടെ കുത്തേറ്റ് 67കാരൻ കൊല്ലപ്പെട്ടു

തിരുവനന്തപുരം മംഗലപുരത്ത് അയൽവാസിയുടെ കുത്തേറ്റ് 67കാരൻ കൊല്ലപ്പെട്ടു. തോന്നയ്ക്കൽ പാട്ടത്തിൻകര സ്വദേശി താഹയാണ്(67) മരിച്ചത്. അയൽവാസിയായ റാഷിദാണ് താഹയെ കൊലപ്പെടുത്തിയത്.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ആക്രമണം നടന്നത്. താഹയുടെ വീട്ടിലെത്തിയ പ്രതി വാക്കേറ്റത്തിലേർപ്പെടുകയും പിന്നാലെ കത്തിയെടുത്ത് കുത്തുകയുമായിരുന്നു. താഹയുടെ വയറിൽ നാല് കുത്തേറ്റു.
ഗുരുതരമായി പരുക്കേറ്റ താഹയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു. റാഷിദിനെ നാട്ടുകാർ പിടിച്ചുവെച്ച് പോലീസിന് കൈമാറി. താഹയുടെ മകളെ റാഷിദിന് വിവാഹം ചെയ്തു നൽകാത്തതിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം.
The post മകളെ വിവാഹം ചെയ്തു കൊടുക്കാത്തതിന്റെ വൈരാഗ്യം; അയൽവാസിയുടെ കുത്തേറ്റ് 67കാരൻ കൊല്ലപ്പെട്ടു appeared first on Metro Journal Online.