ചാലക്കുടി ടൗണിൽ പുലിയിറങ്ങി; പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം

ചാലക്കുടി ടൗണിൽ പുലിയിറങ്ങി. സൗത്ത് ബസ്റ്റാൻഡിനു സമീപത്തെ വീട്ടുപറമ്പിലാണ് പുലിയെത്തിയത്. തൃശ്ശൂർ കൊരട്ടി ചിറങ്ങരയിൽ ദേശീയപാതയോട് ചേർന്ന് ജനവാസ മേഖലയിൽ പുലിയെ കണ്ടതിനു പിന്നാലെയാണ് ചാലക്കുടി ടൗണിലും പുലിയിറങ്ങിയിരിക്കുന്നത്.
ബസ് സ്റ്റാൻഡിന് സമീപത്തെ വീട്ടിലെ സിസിടിവിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞു. സ്ഥലത്ത് പരിശോധന നടത്തിയ വനം വകുപ്പ് ദൃശ്യത്തിലുള്ള പുലിയെന്ന സ്ഥിരീകരണം വന്നതോടെ പരിഭ്രാന്തിയിലാണ് നാട്ടുകാർ.
പ്രദേശത്തെ തെരുവ് നായ്ക്കളുടെ എണ്ണം കുറഞ്ഞു വരികയാണെന്ന് നഗരസഭ കൗൺസിലർ വി ജെ ജോജി പറഞ്ഞു. തെരുവ് നായ്ക്കളെ പുലി പിടിച്ചതായാണ് സംശയിക്കുന്നത്. പുലിയുടെ ദൃശ്യങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിൽ പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
The post ചാലക്കുടി ടൗണിൽ പുലിയിറങ്ങി; പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം appeared first on Metro Journal Online.