Kerala

ദേശീയപാത തകർന്ന സംഭവം; കരാറുകാരായ കെഎൻആർ കൺസ്ട്രക്ഷനെ ഡീബാർ ചെയ്ത് കേന്ദ്രം

മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവത്തിൽ കടുത്ത നടപടിയുമായി കേന്ദ്ര ട്രാൻസ്‌പോർട്ട് മന്ത്രാലയം. കരാറുകാരായ കെഎൻആർ കൺസ്ട്രക്ഷനെ ഡീബാർ ചെയ്തു. കൺസൾട്ടന്റായ ഹൈവേ എൻജിനീയറിംഗ് കമ്പനിക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഡീബാർ ചെയ്തതിനെ തുടർന്ന് ഈ കമ്പനികൾക്ക് തുടർ കരാറുകളിൽ പങ്കെടുക്കാനാകില്ല

സംഭവത്തിൽ രണ്ടംഗ വിദഗ്ധ സമിതിയുടെ പരിശോധന റിപ്പോർട്ട് കേന്ദ്രത്തിന് നൽകിയിരുന്നു. കമ്പനികളിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. കേരളത്തിലെ മറ്റ് സ്ഥലങ്ങളിലെ വിഷയങ്ങളും സമിതി പരിശോധിക്കും. ഐഐടിയിലെ മുൻ പ്രൊഫസർ ജി വി റാവുവിനാണ് മേൽനോട്ടം

ദേശീയപാത തകർന്ന പ്രദേശങ്ങൾ സംഘം പരിശോധിക്കും. നിർമാണത്തിൽ അപാകത വന്നോ ഉദ്യോഗസ്ഥ വീഴ്ചയുണ്ടായോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും. റിപ്പോർട്ട് ലഭിച്ച ശേഷം നടപടികളിലേക്ക് സർക്കാർ കടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button