കെപിസിസിയിൽ സമ്പൂർണ അഴിച്ചുപണിക്ക് ഹൈക്കമാൻഡ്; ഡിസിസി പ്രസിഡന്റുമാരെയും മാറ്റും

കെപിസിസിയിൽ സമ്പൂർണ അഴിച്ചുപണിക്കൊരുങ്ങി ഹൈക്കമാൻഡ്. സംസ്ഥാന നേതൃത്വത്തിന്റെ എതരിഭിപ്രായങ്ങൾ മറികടന്നാണ് നീക്കം. കെപിസിസി ഭാരവാഹികൾക്ക് പുറമെ ഭൂരിഭാഗം ഡിസിസി അധ്യക്ഷൻമാരെയും മാറ്റും. പത്തിലേറെ ഡിസിസി പ്രസിഡന്റുമാർ മാറിയേക്കുമെന്നാണ് റിപ്പോർട്ട്
കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷിയുടെയും കനഗോലുവിന്റെയും റിപ്പോർട്ട് പരിഗണിച്ചാണ് തീരുമാനം. താഴെ തട്ടിൽ ഭരണവിരുദ്ധ വികാരമുണ്ടെങ്കിലും അത് വോട്ടാക്കി മാറ്റാൻ സാധിക്കുന്നില്ലെന്ന വിമർശനം നേതാക്കളിൽ നിന്ന് നേരത്തെ ഉയർന്നിരുന്നു
ഇനിയും പ്രതിപക്ഷത്ത് ഇരിക്കേണ്ട സാഹചര്യമുണ്ടാകരുതെന്നും മാറ്റങ്ങൾ ആവശ്യമാണെന്നും ഹൈക്കമാൻഡ് ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന നേതാക്കളെ പലരെയും അറിയിക്കാതെയായിരുന്നു നേരത്തെ കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരെ അടക്കം ഹൈക്കമാൻഡ് മാറ്റിയത്.
The post കെപിസിസിയിൽ സമ്പൂർണ അഴിച്ചുപണിക്ക് ഹൈക്കമാൻഡ്; ഡിസിസി പ്രസിഡന്റുമാരെയും മാറ്റും appeared first on Metro Journal Online.