നാല് വയസുകാരിയുടെ കൊലപാതകം: അമ്മയെയും പിതൃസഹോദരനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും

ആലുവയിൽ നാല് വയസുകാരിയെ പുഴയിലെറിഞ്ഞു കൊന്ന കേസിൽ അമ്മയെ പോക്‌സോ കേസിൽ പ്രതിയായ പിതൃസഹോദരനൊപ്പം ഇരുത്തി ഇന്ന് ചോദ്യം ചെയ്യും. കൊലപ്പെടും മുമ്പ് കഴിഞ്ഞ ഒരു വർഷമായി പിതാവിന്റെ അനിയൻ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് കണ്ടെത്തൽ.
ഇക്കാര്യം കുട്ടിയുടെ അമ്മയ്ക്ക് അറിയുമായിരുന്നോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. തനിക്ക് അറിയില്ലെന്ന് യുവതിയും കുട്ടിയുടെ അമ്മ അറിഞ്ഞിട്ടില്ലെന്ന് പ്രതിയായ പിതൃസഹോദരനും പോലീസിന് മൊഴി നൽകിയിട്ടുണ്ട്. പോക്‌സോ കേസിൽ പ്രതിയായ പിതൃസഹോദരനെ ഇന്നുച്ചയോടെ കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസിന്റെ നീക്കം.
ഭർതൃവീട്ടിലെ ഒറ്റപ്പെടലിനെ തുടർന്നാണ് മകളെ പുഴയിൽ എറിഞ്ഞു കൊന്നതെന്നാണ് യുവതിയുടെ മൊഴി. എന്നാൽ ഭർതൃവീട്ടിൽ മകൾ ലൈംഗിക പീഡനത്തിന് ഇരയായെന്ന വിവരം താൻ അറിഞ്ഞിരുന്നില്ലെന്നും ഇവർ പറയുന്നു. ഇവരുമായി ഇന്നലെ പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
The post നാല് വയസുകാരിയുടെ കൊലപാതകം: അമ്മയെയും പിതൃസഹോദരനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും appeared first on Metro Journal Online.