Kerala
വടകര അഴിയൂരിൽ നിർമാണത്തിലിരുന്ന കിണറിടിഞ്ഞ് തൊഴിലാളി മരിച്ചു

കനത്ത മഴ തുടരുന്നതിനിടെ വടകര അഴിയൂരിൽ നിർമാണത്തിലിരുന്ന കിണറിടിഞ്ഞ് തൊഴിലാളിക്ക് ദാരുണാന്ത്യം. മണ്ണിനടിയിൽപ്പെട്ട മറ്റൊരു തൊഴിലാളിയെ രക്ഷപ്പെടുത്തി. കണ്ണൂർ കരിയാട് പടന്നക്കര മുക്കാളിക്കൽ രതീഷാണ് മരിച്ചത്.
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. മണ്ണിനടിയിലേക്ക് താഴ്ന്നുപോയ വേണുവെന്ന തൊഴിലാളിയെ രക്ഷപ്പെടുത്തി. മറ്റ് തൊഴിലാളികൾ മണ്ണിടിച്ചിൽ കണ്ട് ഓടി രക്ഷപ്പെടുകായയിരുന്നു
കണ്ണൂർ, മാഹി എന്നിവിടങ്ങളിൽ നിന്ന് ഫയർ ഫോഴ്സ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. രതീഷിന്റെ മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
The post വടകര അഴിയൂരിൽ നിർമാണത്തിലിരുന്ന കിണറിടിഞ്ഞ് തൊഴിലാളി മരിച്ചു appeared first on Metro Journal Online.