കടമ്മനിട്ടയിൽ 17കാരിയെ പെട്രൊളൊഴിച്ച് തീ കൊളുത്തി കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ

കടമ്മനിട്ടയിൽ 17കാരിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്ന കേസിൽ ആൺ സുഹൃത്തിന് ജീവപര്യന്തം തടവുശിക്ഷ. രണ്ട് ലക്ഷം രൂപ പിഴയൊടുക്കാനും കോടതി വിധിച്ചു. പിഴത്തുക കൊല്ലപ്പെട്ട ശാരികയുടെ മാതാപിതാക്കൾക്ക് നൽകണം. പ്രതിയായ സജിൽ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു
കൂടെ ഇറങ്ങിച്ചെല്ലാൻ വിസമ്മതിച്ചതിനാണ് ശാരികയെ സജിൽ പെട്രൊൾ ഒഴിച്ച് തീ കൊളുത്തിയത്. പെൺകുട്ടിയുടെ മരണമൊഴിയും ആക്രമണത്തിനിടെ പ്രതിക്ക് പൊള്ളലേറ്റതും കേസിൽ പ്രധാന തെളിവായി. അയൽവാസിയായ സജിലിന്റെ ശല്യം സഹിക്കാതെ ശാരിക ബന്ധുവീട്ടിലേക്ക് താമസം മാറിയിരുന്നു
2017 ജൂലൈ 14ന് ബന്ധുവീട്ടിലെത്തിയാണ് സജിൽ ക്രൂരകൃത്യം നടത്തിയത്. തന്റെ ഒപ്പം ഇറങ്ങി വരണമെന്ന നിർബന്ധം ശാരിക നിരാകരിച്ചതോടെയാണ് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. ചികിത്സയിലിരിക്കെ ജൂലൈ 22നാണ് ശാരിക മരിച്ചത്.
The post കടമ്മനിട്ടയിൽ 17കാരിയെ പെട്രൊളൊഴിച്ച് തീ കൊളുത്തി കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ appeared first on Metro Journal Online.