അഫാന്റെ നില അതീവ ഗുരുതരം, വെന്റിലേറ്ററിൽ; ഡോക്ടർമാർ അനുവദിച്ചാൽ മൊഴിയെടുക്കും

പൂജപ്പുര സെൻട്രൽ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ നില അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ഡോക്ടർമാർ അനുവദിച്ചാൽ അഫാന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും
മുണ്ട് ഉപയോഗിച്ച് ശുചിമുറിയിൽ തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. ജയിലിൽ രണ്ടാം തവണയാണ് അഫാൻ ആത്മഹത്യക്ക് ശ്രമിക്കുന്നത്. യുടിബി ബ്ലോക്കിലെ സെല്ലിലാണ് മറ്റൊരു തടവുകാരനൊപ്പം അഫാനെ പാർപ്പിച്ചിരുന്നത്. പ്രത്യേക നിരീക്ഷണം വേണ്ട ഏഴ് തടവുകാരാണ് ഈ ബ്ലോക്കിലുള്ളത്
രാവിലെ 11.30ഓടെ ഒപ്പമുണ്ടായിരുന്ന തടവുകാരൻ ഫോൺ ചെയ്യാനായി പോയി. മറ്റ് തടവുകാർ ടിവി കാണാൻ വരാന്തയിലേക്ക് ഇറങ്ങി. ഈ സമയത്താണ് അഫാൻ ശുചിമുറിയിലെത്തി ആത്മഹത്യക്ക് ശ്രമിച്ചത്
The post അഫാന്റെ നില അതീവ ഗുരുതരം, വെന്റിലേറ്ററിൽ; ഡോക്ടർമാർ അനുവദിച്ചാൽ മൊഴിയെടുക്കും appeared first on Metro Journal Online.