Kerala
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; 1,400 ആക്‌റ്റിവ് കേസുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. 24 വയസുള്ള യുവതിയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ കേരളത്തിൽ 64 പേർക്ക് കൂടി രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ കേരളത്തിലാകെ 1400 ആക്‌റ്റിവ് കേസുകളായി. 24 മണിക്കൂറിനിടെ 131 പേർക്ക് രോഗമുക്തി പ്രാപിച്ചിട്ടുണ്ട്.
രാജ്യത്ത് 363 പേർക്ക് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിക്കുകയും 4 പേർ മരിക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെ 8 മണിവരെയുള്ള കണക്കുകളാണിത്. ഇതോടെ രാജ്യത്ത് 3,758 ആക്‌റ്റിവ് കേസുകളാണ് ഉള്ളത്.
രാജ്യത്ത് ഏറ്റവുമധികം രോഗികളുള്ളത് കേരളത്തിലാണ്. സംസ്ഥാനത്ത് ഇതുവരെ 7 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
The post സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; 1,400 ആക്‌റ്റിവ് കേസുകൾ appeared first on Metro Journal Online.