WORLD

ഓപറേഷൻ സിന്ദൂർ: മസൂദ് അസറിന്റെ സഹോദരൻ അബ്ദുൽ റൗഫും കൊല്ലപ്പെട്ടതായി വിവരം

ഓപറേഷൻ സിന്ദൂറിൽ കാണ്ഡഹാർ വിമാന റാഞ്ചലിലെ സൂത്രധാരൻ അബ്ദുൽ റൗഫ് അഷ്‌റഫും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മസൂദ് അസറിന്റെ സഹോദരനാണ് അബ്ദുൽ റൗഫ്. ബഹാവൽപൂരിൽ നടത്തിയ ആക്രമണത്തിൽ മസൂദ് അസറിന്റെ കുടുംബത്തിലെ 10 പേരും അടുത്ത നാല് പേരും കൊല്ലപ്പെട്ടതായി ഇന്നലെ വിവരം പുറത്തുവന്നിരുന്നു

ഇന്ത്യൻ സേനകൾ സംയുക്തമായി നടത്തിയ ഓപറേഷൻ സിന്ദൂറിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് മസൂദ് അസറിന്റെ താവളമായ ബഹാവൽപൂരിലെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനമായിരുന്നു. ജെയ്‌ഷെ ആസ്ഥാനത്തിന് നേർക്ക് നടന്ന ആക്രമണത്തിലാണ് അബ്ദുൽ റൗഫ് കൊല്ലപ്പെട്ടത്

ആക്രമണത്തിൽ നൂറോളം ഭീകരർ കൊല്ലപ്പെട്ടതായി കേന്ദ്രസർക്കാർ സർവ കക്ഷി യോഗത്തെ അറിയിച്ചു. പാക്കിസ്ഥാൻ പ്രകോപനം തുടർന്നാൽ സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കാൻ ഇന്ത്യ മടിക്കില്ലെന്ന സൂചനയും കേന്ദ്രം നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button