Kerala
തിരുനെല്ലിയിൽ യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതിക്കെതിരെ പോക്‌സോ കേസും

വയനാട് തിരുനെല്ലിയിൽ യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി ദിലീഷിനെതിരെ പോക്‌സോ കേസും ചുമത്തി. കൊല്ലപ്പെട്ട യുവതിയുടെ മൂത്ത മകളെ ദിലീഷ് ലൈംഗികമായി പീഡിപ്പിച്ചതായി പോലീസ് കണ്ടെത്തി.
കൊലപാതകം, തട്ടിക്കൊണ്ടു പോകൽ വകുപ്പുകൾക്ക് പുറമെയാണഅ പോക്‌സോ കേസും ചുമത്തിയത്. തിരുനെല്ലി അപ്പപ്പാറയിലാണ് യുവതിയെ വെട്ടിക്കൊന്നത്. കൊലപാതകത്തിന് ശേഷം യുവതിയുടെ ഒമ്പത് വയസുള്ള ഇളയ മകളെയും കൊണ്ട് പ്രതി കടന്നു കളയുകയായിരുന്നു
മണിക്കൂറുകൾ നീണ്ട തെരച്ചിലിന് ഒടുവിൽ വീടിനടുത്തുള്ള തോട്ടത്തിൽ നിന്നാണ് പ്രതിയെയും കുട്ടിയെയും കണ്ടെത്തിയത്. ദിലീഷിന്റെ ആക്രമണത്തിൽ മൂത്ത കുട്ടിക്കും പരുക്കേറ്റിരുന്നു. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
The post തിരുനെല്ലിയിൽ യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതിക്കെതിരെ പോക്‌സോ കേസും appeared first on Metro Journal Online.



