Kerala
തൃശ്ശൂരിൽ കുളത്തിൽ വീണ് പത്ത് വയസുകാരൻ മരിച്ചു; ഒപ്പമുണ്ടായിരുന്ന സഹോദരനെ രക്ഷപ്പെടുത്തി

തൃശ്ശൂർ ചേരുംകുഴിയിൽ കുളത്തിൽ വീണ് പത്ത് വയസുകാരൻ മരിച്ചു. ചേരുംകുഴി സ്വദേശി സരുൺ ആണ് മരിച്ചത്.
നീർച്ചാലിൽ വീട്ടിൽ സുരേഷിന്റെ മകനാണ്. ഒപ്പമുണ്ടായിരുന്ന സഹോദരൻ വരുണിനെ(8)നാട്ടുകാർ രക്ഷപ്പെടുത്തി. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അതേസമയം വയനാട് വാളാട് മരത്തടിയുമായി തെന്നിവീണ് യുവാവ് മരിച്ചു. കാട്ടിമൂല പുളിക്കൽ ജോബിഷാണ് മരിച്ചത്. മരത്തടി ഇറക്കുന്നതിനിടെ തെന്നി വീണാണ് അപകടം
The post തൃശ്ശൂരിൽ കുളത്തിൽ വീണ് പത്ത് വയസുകാരൻ മരിച്ചു; ഒപ്പമുണ്ടായിരുന്ന സഹോദരനെ രക്ഷപ്പെടുത്തി appeared first on Metro Journal Online.