കോട്ടയത്ത് പഞ്ചായത്ത് മെമ്പറായ യുവതിയെയും രണ്ട് പെൺമക്കളെയും കാണാനില്ലെന്ന് പരാതി

കോട്ടയം അതിരമ്പുഴയിൽ പഞ്ചായത്ത് മെമ്പറായ യുവതിയെയും രണ്ട് പെൺമക്കളെയും കാണാനില്ലെന്ന് പരാതി. അതിരമ്പുഴ പഞ്ചായത്തംഗം ഐസി സാജൻ, മക്കലായ അമലയ, അമയ എന്നിവരെയാണ് കാണാതായത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു
ഐസിയുടെ ഭർത്താവ് സാജൻ നേരത്തെ മരിച്ചിരുന്നു. ഭർതൃവീട്ടുകാരുമായി യുവതിക്ക് സ്വത്ത് തർക്കമുണ്ടായിരുന്നു. ഭർത്താവിന്റെ സ്വത്ത് വീതം വെച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് ഏറ്റുമാനൂർ പോലീസിൽ പരാതിയും നൽകിയിരുന്നു
സ്വത്ത് വീതം വെച്ച് 50 ലക്ഷം രൂപ ഐസിക്ക് നൽകാൻ പോലീസ് നിർദേശം നൽകിയതാണ്. പോലീസ് നിർദേശപ്രകാരം സ്വത്ത് നൽകാമെന്ന് ബന്ധുക്കൾ സമ്മതിച്ചതായും വിവരമുണ്ട്. ഇതിനിടെ പോലീസിനും ബന്ധുക്കൾക്കുമെതിരെ ഇവർ ഫേസ്ബുക്കിൽ പോസ്റ്റിട്ടു. പിന്നാലെയാണ് കാണാതായത്.
The post കോട്ടയത്ത് പഞ്ചായത്ത് മെമ്പറായ യുവതിയെയും രണ്ട് പെൺമക്കളെയും കാണാനില്ലെന്ന് പരാതി appeared first on Metro Journal Online.