മനുഷ്യ അസ്ഥികൾ കൊണ്ടുണ്ടാക്കിയ മാരക ലഹരി മരുന്നുമായി ബ്രിട്ടീഷ് യുവതി ശ്രീലങ്കയിൽ പിടിയിൽ

മനുഷ്യന്റെ അസ്ഥികൾ ഉപയോഗിച്ചുണ്ടാക്കിയ മാരക സിന്തറ്റിക് ലഹരി കടത്താൻ ശ്രമിച്ച ബ്രിട്ടീഷ് യുവതി ശ്രീലങ്കയിൽ പിടിയിൽ. മുൻ വിമാന ജീവനക്കാരി കൂടിയായ ഷാർലറ്റ് മേ ലീയാണ്(21) പിടിയിലായത്. പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നുമാണ് ഇവർ ലഹരി കടത്തിയതെന്നാണ് വിവരം
സിയോറ ലിയോണയിൽ മാത്രം ആഴ്ചയിൽ ഏകദേശം ഒരു ഡസൻ ആളുകളുടെ മരണത്തിന് ഇടയാക്കുന്ന കുഷ് എന്ന് പേരുള്ള 45 കിലോ ലഹരി മരുന്ന് സ്യൂട്ട് കെയ്സിൽ ആക്കിയാണ് ഇവർ കൊണ്ടുവന്നത്. 28 കോടി രൂപ വിലമതിക്കുന്ന ലഹരി മരുന്നാണ് പിടികൂടിയത്
എന്നാൽ താൻ അറിയാതെയാണ് പെട്ടികളിൽ ലഹരി മരുന്ന് ഒളിപ്പിച്ചതെന്ന് യുവതി വാദിക്കുന്നു. വടക്കൻ കൊളംബോയിലെ ജയിലിലാണ് യുവതിയെ പാർപ്പിച്ചിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ 25 വർഷം വരെ തടവുശിക്ഷ ലഭിക്കാം.
The post മനുഷ്യ അസ്ഥികൾ കൊണ്ടുണ്ടാക്കിയ മാരക ലഹരി മരുന്നുമായി ബ്രിട്ടീഷ് യുവതി ശ്രീലങ്കയിൽ പിടിയിൽ appeared first on Metro Journal Online.