പാക്കിസ്ഥാനെ വിശ്വസിക്കാനാകില്ല; ഓപറേഷൻ സിന്ദൂർ അവസാനിപ്പിക്കില്ലെന്ന് ബി എസ് എഫ്

ഓപറേഷൻ സിന്ദൂർ പൂർണമായും അവസാനിപ്പിക്കില്ലെന്ന് ബി എസ് എഫ്. ദൗത്യത്തെ കുറിച്ച് വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ബിഎസ്എഫ് ഐജി ശശാങ്ക് ആനന്ദ് ആണ് ദൗത്യം അവസാനിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത്.
പാക്കിസ്ഥാനെ ഒരിക്കലും വിശ്വസിക്കാൻ സാധിക്കില്ല. അതിർത്തിയിൽ നുഴഞ്ഞുകയറ്റവും മറ്റ് പ്രകോപനങ്ങളും ഉണ്ടാകുമെന്ന് വിവരങ്ങളുണ്ടെന്നും ബിഎസ്എഫ് പറഞ്ഞു. ഇക്കാരണത്താലാണ് ഓപറേഷൻ സിന്ദൂർ പൂർണമായും നിർത്തലാക്കാത്തത്. അതിർത്തികളിൽ കൃത്യമായ നിരീക്ഷണം തുടരുകയാണ്
ദൗത്യത്തിന്റെ സമയത്ത് ഫോർവേർഡ് പോസ്റ്റുകൾ കൈകാര്യം ചെയ്ത് മാതൃകാപരമായ ധൈര്യം കാഴ്ച വെച്ച വനിതാ സൈനികരെയും ഐജി അഭിനന്ദിച്ചു. സാംബ സെക്ടറിലെ ബിഎസ്എഫ് പോസ്റ്റിന് സിന്ദൂർ എന്ന് പേരിടാൻ തീരുമാനിച്ചതായും ശശാങ്ക് ആനന്ദ് അറിയിച്ചു.
The post പാക്കിസ്ഥാനെ വിശ്വസിക്കാനാകില്ല; ഓപറേഷൻ സിന്ദൂർ അവസാനിപ്പിക്കില്ലെന്ന് ബി എസ് എഫ് appeared first on Metro Journal Online.