Kerala
ആലപ്പുഴ കരുവാറ്റയിൽ വിദ്യാർഥിനിയെയും യുവാവിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ കരുവാറ്റ റെയിൽവേ സ്റ്റേഷന് സമീപം യുവാവിനെയും വിദ്യാർഥിനിയെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പള്ളിപ്പാട് സ്വദേശി ദേവു(17), ചെറുതന സ്വദേശി ശ്രീജിത്ത് എന്നിവരാണ് മരിച്ചത്.
കൊച്ചുവേളി-അമൃത്സർ ട്രെയിനിന് മുന്നിലേക്ക് ഇരുവരും ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ബൈക്ക് റോഡിൽ വെച്ചതിന് ശേഷമാണ് ഇരുവരും ട്രാക്കിലേക്ക് എത്തിയത്. ഇവരുടെ ബൈക്ക് റോഡരികിൽ കണ്ടെത്തിയിട്ടുണ്ട്.
ഇടിയുടെ ആഘാതത്തിൽ മൃതദേഹങ്ങൾ ചിതറിപ്പോയി. അപകടത്തെ തുടർന്ന് നേത്രാവതി എക്‌സ്പ്രസ് 20 മിനിറ്റ് നേരം ഹരിപ്പാട് പിടിച്ചിട്ടു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
The post ആലപ്പുഴ കരുവാറ്റയിൽ വിദ്യാർഥിനിയെയും യുവാവിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി appeared first on Metro Journal Online.