മനുഷ്യജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യമൃഗങ്ങളെ കൊല്ലാൻ കേന്ദ്രത്തോട് അനുമതി തേടാൻ സംസ്ഥാനം

മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാൻ സംസ്ഥാന സർക്കാർ അനുമതി തേടും. കേന്ദ്രത്തിന്റെ അനുമതി തേടാനാണ് തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
നിയമനിർമാണം കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്. വിഷയത്തിൽ ഇടപെടാൻ വനം വകുപ്പിനെ ചുമതലപ്പെടുത്തി. നിർദേശങ്ങൾ നൽകാൻ വനം വകുപ്പ് സെക്രട്ടറിയെയും ചുമതലപ്പെടുത്തി.
കൃഷിക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലുന്നതിന്, ചീഫ് വൈൽഡ് ലൈഫ് വാർഡനിൽ നിക്ഷിപ്തമായ അധികാരം ഹോണററി വൈൽഡ് ലൈഫ് വാർഡന്/അധികാരപ്പെട്ട ഉദ്യോഗസ്ഥന് ഡെലിഗേറ്റ് ചെയ്ത് മാർഗനിർദ്ദേശങ്ങളും നടപടിക്രമങ്ങളുമടങ്ങുന്ന സർക്കാർ ഉത്തരവുകളുടെ കാലാവധി ഒരുവർഷത്തേക്ക് കൂടി ദീർഘിപ്പിക്കാനും തീരുമാനമായി.
The post മനുഷ്യജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യമൃഗങ്ങളെ കൊല്ലാൻ കേന്ദ്രത്തോട് അനുമതി തേടാൻ സംസ്ഥാനം appeared first on Metro Journal Online.