അൻവർ വിഷയം ചർച്ച ചെയ്യും; അദ്ദേഹത്തെ ഒറ്റപ്പെടുത്തണമെന്നില്ല: കെസി വേണുഗോപാൽ

പിവി അൻവറുമായി ബന്ധപ്പെട്ട പ്രശ്നം സംസ്ഥാന നേതാക്കളുമായി ചർച്ച ചെയ്യുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. അൻവറിനെ ഒറ്റപ്പെടുത്തണമെന്ന ചിന്ത ആർക്കുമില്ല. പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം. അൻവറിന്റെ മുന്നണി പ്രവേശനം ആലോചിച്ച് തീരുമാനിക്കുമെന്നും കെസി വേണുഗോപാൽ പറഞ്ഞു
ഇന്ന് രാവിലെ കോൺഗ്രസിനെതിരെ വിമർശനവുമായി അൻവർ വാർത്താ സമ്മേളനം നടത്തിയിരുന്നു. ഇനി കാലുപിടിക്കാനില്ലെന്നും പ്രതീക്ഷ കെസി വേണുഗോപാലിൽ ആണെന്നും അൻവർ പറഞ്ഞിരുന്നു. കാല് പിടിക്കുമ്പോൾ മുഖത്ത് ചവിട്ടുന്ന നിലപാടാണ് കോൺഗ്രസിന്
യുഡിഎഫിൽ ഘടകകക്ഷിയോ അസോസിയേറ്റ് അംഗമോ ആക്കിയില്ലെങ്കിൽ നിലമ്പൂരിൽ മത്സരിക്കുമെന്നാണ് അൻവർ പറയുന്നത്. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാർഥി ആക്കിയതോടെയാണ് അൻവർ ഇടഞ്ഞത്.
The post അൻവർ വിഷയം ചർച്ച ചെയ്യും; അദ്ദേഹത്തെ ഒറ്റപ്പെടുത്തണമെന്നില്ല: കെസി വേണുഗോപാൽ appeared first on Metro Journal Online.