ആനന്ദകുമാറിന്റെ നിർദേശപ്രകാരമാണ് എൻജിഒ കോൺഫെഡറേഷൻ തുടങ്ങിയത്; വെളിപ്പെടുത്തലുമായി അനന്തു കൃഷ്ണൻ

ഇടുക്കി: സായ് ഗ്രാമം ട്രസ്റ്റ് ചെയർമാൻ കെ.എൻ ആനന്ദകുമാറിന്റെ നിർദേശപ്രകാരമാണ് എൻജിഒ കോൺഫെഡറേഷൻ ആരംഭിച്ചതെന്ന് ഓഫർ തട്ടിപ്പിൽ കേസ് പ്രതി അനന്തുകൃഷ്ണൻ. ആനന്ദകുമാറിനും വിവിധരാഷ്ട്രീയ പാർട്ടിനേതാക്കൾക്കും പണം നൽകിയതായും അനന്തുകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
എ.എൻ രാധാകൃഷ്ണന്റെ സൈൻ സൊസൈറ്റിയുമായി മാത്രമേ താൻ പ്രവർത്തിച്ചിട്ടുള്ളു എന്നും അനന്തു പറഞ്ഞു. പണം തട്ടലിൽ ആനന്ദകുമാറിന് പങ്കുണ്ടെന്നും അനന്തു പറഞ്ഞു.
അതേസമയം, അനന്തു കൃഷ്ണനുമായി എറണാകുളത്ത് തെളിവെടുപ്പ് പുരോഗമിക്കുന്നു. ഓഫർ തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട പണമിടപാടുകൾ, രേഖകൾ, ഓഫീസുമായി ബന്ധമുള്ള ഉന്നതരുടെ വിവരങ്ങൾ എന്നിവ അടക്കം ശേഖരിക്കുകയാണ് പോലീസിന്റെ ലക്ഷ്യം.
The post ആനന്ദകുമാറിന്റെ നിർദേശപ്രകാരമാണ് എൻജിഒ കോൺഫെഡറേഷൻ തുടങ്ങിയത്; വെളിപ്പെടുത്തലുമായി അനന്തു കൃഷ്ണൻ appeared first on Metro Journal Online.