ആലപ്പുഴയിൽ മീൻ പിടിക്കാൻ പോയ വയോധികനെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴയിൽ മീൻ പിടിക്കാൻ പോയ ആളെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പറവൂർ സ്വദേശി കെ ജെ ജയിംസാണ്(65) മരിച്ചത്. ഇന്നലെ രാത്രിയാണ് മീൻ പിടിക്കാനായി പോയത്. പറവൂർ കിഴക്ക് ഇളയിടത്തുരുത്ത് പാടശേഖരത്തിലാണ് മരിച്ച നിലയിൽ കണ്ടത്. കാൽ വഴുതി വെള്ളക്കെട്ടിൽ വീണതെന്നാണ് സംശയം
കനത്ത മഴയാണ് ആലപ്പുഴയിൽ തുടരുന്നത്. കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. പമ്പ, മണിമല, അച്ചൻകോവിൽ ആറുകളുടെ കൈവഴികളായ ജലാശയങ്ങളിൽ ജലനിരപ്പ് അപകടനില കവിഞ്ഞു.
ആലപ്പുഴയിലെ കിഴക്കൻ മേഖലയായ ചുങ്കം, തിരുമല, പള്ളാത്തുരുത്തി ഭാഗങ്ങളിൽ പാടശേഖരങ്ങൾ കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറി. അമ്പലപ്പുഴ താലൂക്കിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളും കുട്ടനാട് താലൂക്കിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളും പ്രവർത്തിക്കുന്നുണ്ട്.
The post ആലപ്പുഴയിൽ മീൻ പിടിക്കാൻ പോയ വയോധികനെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി appeared first on Metro Journal Online.