പാർട്ടി ഏൽപ്പിച്ചത് വലിയൊരു ദൗത്യം; നിലമ്പൂരിൽ വിജയിക്കുമെന്ന് എം സ്വരാജ്

നിലമ്പൂരിൽ പാർട്ടി തന്നെ ഏൽപ്പിച്ചിരിക്കുന്നത് വളരെ പ്രധാനപ്പെട്ട ദൗത്യമെന്ന് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ്. നിലമ്പൂരിൽ ഇടതുപക്ഷത്തിന് ജയിക്കാനാകും. ജയിക്കാനായി എല്ലാ പരിശ്രമവും നടത്തുമെന്നും സ്വരാജ് പ്രതികരിച്ചു
നിലമ്പൂരിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയോടെ ജയിക്കാനാകുമെന്നാണ് പ്രതീക്ഷ. വലിയൊരു ദൗത്യമാണ് പാർട്ടി ഏൽപ്പിച്ചിരിക്കുന്നത്. ആ ചുമതല നിർവഹിക്കുന്നതിന് എല്ലാ പരിശ്രമവും നടത്തും. കേരളത്തിലെ ജനങ്ങൾക്ക് എൽഡിഎഫ് സർക്കാരിനുള്ള താത്പര്യവും മമതയും നിലമ്പൂരിലും പ്രതിഫലിക്കുമെന്ന് എം സ്വരാജ് പറഞ്ഞു
ഈ ജയം എൽഡിഎഫിന് വീണ്ടും തുടർ ഭരണത്തിനുള്ള വഴിയൊരുക്കും. ഏതെങ്കിലും വ്യക്തികൾക്കെതിരെയല്ല, ഇടതുപക്ഷത്തിന് എതിരായ ശക്തികൾക്കെതിരെയാണ് പോരാട്ടം. അൻവറെ കുഴിയിൽ ചാടിച്ചത് കോൺഗ്രസ് ആണെന്നും എം സ്വരാജ് പറഞ്#ു
The post പാർട്ടി ഏൽപ്പിച്ചത് വലിയൊരു ദൗത്യം; നിലമ്പൂരിൽ വിജയിക്കുമെന്ന് എം സ്വരാജ് appeared first on Metro Journal Online.