Kerala
വിഴിഞ്ഞത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു; ഒരാളെ കാണാതായി

വിഴിഞ്ഞത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. പഴയതുറ പുരയിടം പുല്ലുവിളയിൽ തദയൂസ് ആണ് മരിച്ചത്. മത്സ്യബന്ധനത്തിന് പോയി മടങ്ങിയ അഞ്ചംഗ സംഘം സഞ്ചരിച്ച വള്ളമാണ് മറിഞ്ഞത്
അപകടത്തിൽ ഒരാളെ കാണാതായി. ഇരയിമ്മൻ തുറയിൽ സെറ്റല്ലസിനെയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന മുത്തപ്പൻ, രജിൻ, പുഷ്പദാസ് എന്നിവർ നീന്തി രക്ഷപ്പെട്ടു. പൂവാർ ഭാഗത്ത് നിന്നാണ് തദയൂസിന്റെ മൃതദേഹം ലഭിച്ചത്
കനത്ത മഴയിൽ വ്യാപക നാശനഷ്ടമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്. പത്തനംതിട്ടയിൽ 18 വീടുകൾ ഭാഗികമായി തകർന്നു. തിരുവല്ലയിൽ നിരവധി വീടുകൾ വെള്ളം കയറി. എഴുപതോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
The post വിഴിഞ്ഞത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു; ഒരാളെ കാണാതായി appeared first on Metro Journal Online.