Kerala
ഏത് എതിരാളി വന്നാലും നിലമ്പൂരിൽ യുഡിഎഫ് വിജയിക്കുമെന്ന് ഷാഫി പറമ്പിൽ

ഏത് എതിരാളി വന്നാലും നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കുമെന്ന് ഷാഫി പറമ്പിൽ. യുഡിഎഫിനൊപ്പം നിൽക്കണമെങ്കിൽ അൻവർ തീരുമാനിക്കണം. ജനങ്ങൾ ആഗ്രഹിക്കുന്ന റിസൽട്ട് നിലമ്പൂരിൽ ഉണ്ടാകുമെന്നും ഷാഫി പറഞ്ഞു
എതിർ സ്ഥാനാർഥിയെ അതിജീവിക്കാൻ കഴിയുന്ന രാഷ്ട്രീയ സാഹചര്യം നിലമ്പൂരിലുണ്ട്. യുഡിഎഫ് സ്ഥാനാർഥി വിജയിക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരെയും സഹകരിപ്പിക്കും. ആശ വർക്കർമാരുടെ സമരം ചർച്ചയാകും
പൊളിറ്റിക്കൽ ഫൈറ്റ് നടന്നാൽ അതിന്റെ ഏറ്റവും ഗുണം യുഡിഎഫിനാകും ലഭിക്കുക. സിപിഎം പ്രവർത്തകർക്ക് പോലും അംഗീകരിക്കാൻ കഴിയാത്ത അഴിമതി നാട്ടിലുണ്ടാകുന്നു. ഭരണം മാറണമെന്ന് ആഗ്രഹിക്കുന്ന സിപിഎമ്മുകാർ പോലുമുണ്ടെന്നും ഷാഫി പറമ്പിൽ പറഞ്ഞു
The post ഏത് എതിരാളി വന്നാലും നിലമ്പൂരിൽ യുഡിഎഫ് വിജയിക്കുമെന്ന് ഷാഫി പറമ്പിൽ appeared first on Metro Journal Online.