Kerala
സംസ്ഥാനത്ത് ഇന്ന് സർക്കാർ ജീവനക്കാരുടെ കൂട്ട വിരമിക്കൽ; ഇന്ന് പടിയിറങ്ങുന്നത് 11,000 ത്തോളം പേർ

സംസ്ഥാനത്ത് സർക്കാർ സർവീസിൽ നിന്ന് ഇന്ന് കൂട്ട വിരമിക്കൽ. 11,000ത്തോളം ജീവനക്കാരാണ് ഇന്ന് സർവീസിൽ നിന്ന് വിരമിക്കുന്നത്. സെക്രട്ടേറിയറ്റിൽ നിന്ന് മാത്രം 221 പേർ വിരമിക്കും. കെഎസ്ഇബിയിൽ നിന്ന് 1022 പേരും ഇന്ന് വിരമിക്കും.
ഇവർക്കുള്ള ആനുകൂല്യങ്ങൾ നൽകാൻ 6000 കോടി രൂപ വേണ്ടി വരുമെന്നാണ് കണക്ക്. ജനന സർട്ടിഫിക്കറ്റ് നിർബന്ധം ആക്കുന്നതിന് മുമ്പ് സ്കൂളിൽ ചേർക്കുമ്പോൾ മെയ് 31 ആയിരുന്നു ജനന തീയതി ആയി ചേർക്കാറുള്ളത്. ഇതുമൂലം ഔദ്യോഗിക രേഖകളിലും ജനന തീയതി മെയ് 31 ആയി മാറും.
ഇതോടെയാണ് മെയ് 31 കൂട്ട വിരമിക്കൽ തീയതിയായി മാറുന്നത്. 2024 മെയ് 31ന് 16,000 ത്തോളം ജീവനക്കാരാണ് സർവീസിൽ നിന്ന് വിരമിച്ചത്.
The post സംസ്ഥാനത്ത് ഇന്ന് സർക്കാർ ജീവനക്കാരുടെ കൂട്ട വിരമിക്കൽ; ഇന്ന് പടിയിറങ്ങുന്നത് 11,000 ത്തോളം പേർ appeared first on Metro Journal Online.