പോരാട്ടച്ചൂടിലേക്ക് നിലമ്പൂർ: യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികൾ ഇന്ന് പത്രിക സമർപ്പിക്കും

എൽഡിഎഫും സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ നിലമ്പൂർ പോരാട്ടച്ചൂടിലേക്ക്. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് രാവിലെ 11 മണിയോടെ നാമനിർദേശ പത്രിക സമർപ്പിക്കും. തൃശ്ശൂരിലെ കെ കരുണാകരൻ സ്മാരകത്തിൽ പ്രാർഥന നടത്തിയ ശേഷം ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിലേക്ക് തിരിച്ചിട്ടുണ്ട്. ആര് എതിർത്താലും നിലമ്പൂരിൽ ചരിത്ര ഭൂരിപക്ഷം നേടുമെന്ന് ആര്യാടൻ പ്രതികരിച്ചു
അൻവറിന്റെ കാര്യം പറയേണ്ടത് മുതിർന്ന നേതാക്കളാണ്. തന്റെ പിതാവിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിന് ഒപ്പമെത്താനുള്ള പരിശ്രമമാണ് നടക്കുന്നത്. സ്ഥാനാർഥി വൈകിയതിനെ കുറിച്ച് മറുപടി പറയേണ്ടത് സിപിഎം ആണ്. പാർട്ടി ചിഹ്നത്തിൽ ചരിത്രത്തിൽ രണ്ട് തവണ മാത്രമാണ് നിലമ്പൂരിൽ സിപിഎം മത്സരിച്ചതെന്നും ഷൗക്കത്ത് പറഞ്ഞു
എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജും ഇന്ന് പത്രിക സമർപ്പിച്ചേക്കും. ഉച്ചയോടെ പത്രിക സമർപ്പിക്കാനാണ് നീക്കം. ഇന്ന് നിലമ്പൂരിലെത്തുന്ന സ്വരാജിന് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകും. തുടർന്ന് റോഡ് ഷോ നടക്കും. നാളെ നടക്കുന്ന തെരഞ്ഞെടുപ്പ് കൺവെൻഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും
The post പോരാട്ടച്ചൂടിലേക്ക് നിലമ്പൂർ: യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികൾ ഇന്ന് പത്രിക സമർപ്പിക്കും appeared first on Metro Journal Online.