Kerala
അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ വയോധികൻ മരിച്ചു

പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരുക്കേറ്റയാൾ മരിച്ചു. ചീരക്കടവ് സ്വദേശി മല്ലനാണ്(60) മരിച്ചത്. വാരിയെല്ലിനും നെഞ്ചിലും മല്ലന് സാരമായി പരുക്കേറ്റിരുന്നു. ആന തുമ്പിക്കൈ കൊണ്ട് മല്ലനെ തട്ടിയിടുകയായിരന്നു. ചീരക്കടവിലെ വനമേഖലയിൽ ഇന്നലെ ഉച്ചയോടെയായിരുന്നു ആക്രമണം.
വനാതിർത്തിയോട് ചേർന്ന പ്രദേശത്ത് പശുവിനെ മേയ്ക്കാൻ വീട്ടിൽ നിന്നിറങ്ങിയതായിരുന്നു. ഗുരുതരമായി പരുക്കേറ്റ മല്ലനെ കോട്ടത്തറ ട്രൈബർ ആശുപത്രിയിൽ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം കഞ്ചിക്കോട് ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ ശ്രമം തുടരുകയാണ്. ധോണിയിൽ നിന്ന് കുങ്കിയാനയെ എത്തിച്ചാണ് കാട്ടാനയെ തുരത്താൻ ശ്രമം നടത്തുന്നത്
The post അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ വയോധികൻ മരിച്ചു appeared first on Metro Journal Online.