Kerala
നിലമ്പൂരിലേക്ക് കുതിച്ചെത്തി എം സ്വരാജ്; ആവേശപൂർവം സ്വീകരിച്ച് അണികൾ

സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് നിലമ്പൂരിൽ എത്തി. രാവിലെ 10.30ഓടെ നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ സ്വരാജിന് വൻ സ്വീകരണമാണ് എൽഡിഎഫ് പ്രവർത്തകർ നൽകിയത്. വലിയ ജനാവലി തന്നെ സ്വരാജിനെ സ്വീകരിക്കാനായി റെയിൽവേ സ്റ്റേഷനിലെത്തിയിരുന്നു
മുദ്രവാക്യം വിളികളോടെയാണ് സ്വരാജിനെ ട്രെയിനിൽ നിന്നും പ്രവർത്തകർ ആനയിച്ചത്. നൂറുകണക്കിനാളുകൾ റെയിൽവേ സ്റ്റേഷൻ പരിസരത്ത് തടിച്ചുകൂടിയിരുന്നു. ഏറെ നേരമെടുത്താണ് സ്ഥാനാർഥി റെയിൽവേ സ്റ്റേഷനിൽ നിന്നും പുറത്തേക്ക് ഇറങ്ങിയത്
സിപിഎം പിബി അംഗം എ വിജയരാഘവന്റെ നേതൃത്വത്തിലായിരുന്നു സ്ഥാനാർഥിക്ക് സ്വീകരണമൊരുക്കിയത്. ഇന്നുച്ചയ്ക്ക് ശേഷം നിലമ്പൂരിൽ റോഡ് ഷോയും നിശ്ചയിച്ചിട്ടുമ്ട്.
The post നിലമ്പൂരിലേക്ക് കുതിച്ചെത്തി എം സ്വരാജ്; ആവേശപൂർവം സ്വീകരിച്ച് അണികൾ appeared first on Metro Journal Online.