പിവി അൻവർ കെട്ടുപോയ ചൂട്ട്; യുഡിഎഫിൽ തമ്മിലടിയും പ്രതിസന്ധിയും: ബിനോയ് വിശ്വം

പിവി അൻവർ കെട്ടുപോയ ചൂട്ടാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അൻവറിനെ കുറിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നല്ലതുപോലെ അറിയാം. കമ്മ്യൂണിസ്റ്റുകാർക്ക് കമ്പ് കൊണ്ടുപോലും തൊടാൻ കൊള്ളാത്ത ആളാണ് അൻവറെന്ന് സികെ ചന്ദ്രപ്പൻ ഒരിക്കൽ പറഞ്ഞു. അത് ഞാൻ ആവർത്തിക്കുകയാണെന്നും ബിനോയ് വിശ്വം പറഞ്ഞു
ഈ പ്രതിസന്ധിയും തമ്മിലടിയും എല്ലാമാണ് യുഡിഎഫ്. അതിന് ഏച്ചുകെട്ടിയാലും എല്ലാം പൊട്ടിത്തകരാം. യുഡിഎഫിനെ നയിക്കുന്ന പാർട്ടി കോൺഗ്രസാണ്. അതിന്റെ അവസ്ഥ എന്താ. കോൺഗ്രസ് പാർട്ടിയുടെ രണ്ട് വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ പോലും മോദിയെ പ്രത്യക്ഷമായി പിന്താങ്ങുകയാണ്
ഇതൊന്നും പരിഹരിക്കാനുള്ള യാതൊരു പോംവഴിയും കോൺഗ്രസിനില്ല. കോൺഗ്രസ് അതിന്റെ നയപരമായ, രാഷ്ട്രീയമായ വൈകല്യം മൂലം തകർച്ചയിലേക്ക് അനുനിമിഷം നീങ്ങുകയാണ്. നിലമ്പൂർ ആ പതനത്തിന്റെ ആക്കം കൂട്ടുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
The post പിവി അൻവർ കെട്ടുപോയ ചൂട്ട്; യുഡിഎഫിൽ തമ്മിലടിയും പ്രതിസന്ധിയും: ബിനോയ് വിശ്വം appeared first on Metro Journal Online.