മുൻ മാനേജരെ മർദിച്ചെന്ന കേസ്; ഉണ്ണി മുകുന്ദന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കി

മുൻ മാനേജരെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി. എറണാകുളം അഡിഷണൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തീർപ്പാക്കിയത്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ഉണ്ണിക്കെതിരെ ചുമത്തിയിട്ടുള്ളതെന്ന് പ്രോസിക്യൂഷൻ അറിയിച്ചിരുന്നു. ഇക്കാര്യം രേഖപ്പെടുത്തിയാണ് മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിയത്.
പ്രോസിക്യൂഷൻ ഹാജരാക്കിയ കേസ് ഡയറി കോടതി പരിശോധിച്ചിരുന്നു. അതിനിടെ, ഇന്ന് വൈകുന്നേരം 4 മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് ഉണ്ണി മുകുന്ദൻ അറിയിച്ചു. കേസ് എടുത്തതിനുശേഷം ഇത് ആദ്യമായാണ് ഉണ്ണി മുകുന്ദൻ മാധ്യമങ്ങളെ കാണുന്നത്.
വിപിൻകുമാർ മുൻമാനേജർ ആണെന്ന വാദം ഉണ്ണി മുകുന്ദൻ പൂർണമായും തള്ളിയിരുന്നു. 2018 ൽ പിആർഒ എന്ന നിലയിലാണ് പരിചയപ്പെട്ടത് ഇതുവരെ പേഴ്സണൽ മാനേജരായി നിയമിച്ചിട്ടില്ല. വിപിൻ അപവാദ പ്രചരണം നടത്തുന്ന ആളാണെന്ന് പരാതി തനിക്ക് നേരത്തെ ലഭിച്ചിരുന്നുവെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു.
The post മുൻ മാനേജരെ മർദിച്ചെന്ന കേസ്; ഉണ്ണി മുകുന്ദന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കി appeared first on Metro Journal Online.