Kerala

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആര്യാടൻ ഷൗക്കത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു. നിലമ്പൂർ താലൂക്ക് ഓഫീസിലായിരുന്നു പത്രികാ സമർപ്പണം. കെപിസിസി വർക്കിംഗ് പ്രസിഡന്റ് എപി അനിൽകുമാർ, മുസ്ലിം ലീഗ് രാജ്യസഭാ എംപി അബ്ദുൽ വഹാബ് തുടങ്ങിയ നേതാക്കളും ഒപ്പമുണ്ടായിരുന്നു

അണികൾക്കൊപ്പം പ്രകടനമായാണ് ആര്യാടൻ ഷൗക്കത്ത് പത്രികാ സമർപ്പണത്തിന് എത്തിയത്. ഇതിനിടെ സ്ഥലത്ത് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷമുണ്ടായി. എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിന് പ്രവർത്തകർ സ്വീകരണമൊരുക്കിയിരുന്നു. ഇതേ വഴിയിലൂടെയാണ് യുഡിഎഫിന്റെ പ്രകടനവും കടന്നുവന്നത്

ഇതിനിടെ പ്രവർത്തകർ തമ്മിൽ വാക്കുതർക്കമുണ്ടാകുകയായിരുന്നു. കയ്യാങ്കളിയിലേക്ക് പോകുന്നതിന് മുമ്പ് നേതാക്കൾ ഇടപെട്ടതോടെയാണ് സംഘർഷം വഴിമാറിയത്. എം സ്വരാജും ഇന്ന് പത്രിക സമർപ്പിച്ചേക്കും.

The post നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആര്യാടൻ ഷൗക്കത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button