Kerala
കോട്ടയത്ത് മീൻ പിടിക്കുന്നതിനിടെ വള്ളം മുങ്ങി രണ്ട് യുവാക്കൾ മരിച്ചു

കോട്ടയത്ത് മീൻ പിടിക്കുന്നതിനിടെ വള്ളം മുങ്ങി രണ്ട് പേർ മരിച്ചു. കോട്ടയം കൊല്ലാടിന് സമീപം പാറയ്ക്കൽകടവിലാണ് അപകടം.
പാറയ്ക്കൽക്കടവ് സ്വദേശികളായ ജോബി(36), പോളച്ചിറയിൽ അരുൺ സാം(37) എന്നിവരാണ് മരിച്ചത്. ഇന്നുച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്.
ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ ലഭിച്ചത്. മൃതദേഹങ്ങൽ പുതുപ്പള്ളി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
The post കോട്ടയത്ത് മീൻ പിടിക്കുന്നതിനിടെ വള്ളം മുങ്ങി രണ്ട് യുവാക്കൾ മരിച്ചു appeared first on Metro Journal Online.