അയൽവാസിയായ ആൺകുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു; വയോധികന് 4 വർഷം കഠിന തടവ്

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ നഗ്നതാ പ്രദർശനം നടത്തി പീഡിപ്പിക്കാൻ ശ്രമിച്ച വയോധികന് നാല് വർഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ. കാട്ടാക്കട കൊല്ലോട് സ്വദേശി സത്യദാസിനെയാണ്(65) കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്.
പിഴത്തുക കുട്ടിക്ക് നൽകണം. അല്ലാത്ത പക്ഷം നാല് മാസം കൂടി അധിക കഠിന തടവ് അനുഭവിക്കണം. 2020 ജനവുരി 27നാണ് സംഭവം. അയൽവാസിയായ കുട്ടിയെ കാച്ചിൽ നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു
കുട്ടിയുടെ മാതാവ് എത്തി അലറി വിളിച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. സംഭവത്തിന്റെ മനോവിഷമത്തിൽ പീഡനത്തിന് ഇരയായ കുട്ടി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്നാണ് പോലീസ് കേസെടുത്തത്.
The post അയൽവാസിയായ ആൺകുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു; വയോധികന് 4 വർഷം കഠിന തടവ് appeared first on Metro Journal Online.