Kerala
നിലമ്പൂരില്‍ അഡ്വ. മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥി

അനിശ്ചിതത്വങ്ങൾക്കൊടുവിൽ നിലമ്പൂരിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ബിജെപി. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി അഡ്വ. മോഹൻ ജോർജ് മത്സരിക്കും. കേന്ദ്ര നേതൃത്വമാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. കേരളാ കോൺഗ്രസ് ബി മുൻ നേതാവാണ് അഡ്വ. മോഹൻ ജോർജ്.
നിലവിൽ നിലമ്പൂർ കോടതിയിൽ അഭിഭാഷകനായി പ്രവർത്തിച്ചുവരികയാണ്. മാർത്തോമ്മാ സഭാ പ്രതിനിധിയും നിലമ്പൂർ ചുങ്കത്തറ സ്വദേശിയുമാണ് മോഹൻ ജോർജ്.ദിവസങ്ങൾ നീണ്ട കൂടിയാലോചനക്ക് ഒടുവിലാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എൻഡിഎ തീരുമാനിച്ചത്.
The post നിലമ്പൂരില്‍ അഡ്വ. മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥി appeared first on Metro Journal Online.