Kerala
ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി: പുതിയ മുന്നണി രൂപീകരിച്ച് പിവി അൻവർ

പുതിയ മുന്നണി രൂപീകരിച്ച് പിവി അൻവർ. ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി എന്ന പേരിലാണ് രൂപീകരണം. ഈ മുന്നണി സ്ഥാനാർതി എന്ന നിലയിലാകും അൻവർ നിലമ്പൂരിൽ മത്സരിക്കുക.
യുഡിഎഫ് നേതൃത്വം രക്ഷപ്പെടണമെങ്കിൽ വിഡി സതീശനെ ഒഴിവാക്കണമെന്ന് അൻവർ പറഞ്ഞു. ഹിറ്റ്‌ലറിന്റെ രൂപമായി സതീശൻ യുഡിഎഫിനെ അടക്കി വാഴുകയാണ്. പികെ കുഞ്ഞാലിക്കുട്ടിക്കും കെസി വേണുഗോപാലിനും സതീശൻ പുല്ല് വിലയാണ് കൽപ്പിക്കുന്നത്
സതീശന്റെ മനസ്സിലും ശരീരത്തിലും അഹങ്കാരമാണ്. അദ്ദേഹം മുഖ്യമന്ത്രിയാകുമ്പോൾ കൈ പൊക്കുന്ന ആളുകൾക്ക് മാത്രമായിരിക്കും അടുത്ത തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കുക. വി എസ് ജോയിയെ അവസാന നിമിഷം വെട്ടിയത് സതീശനാണെന്നും അൻവർ ആരോപിച്ചു.
The post ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി: പുതിയ മുന്നണി രൂപീകരിച്ച് പിവി അൻവർ appeared first on Metro Journal Online.