നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: എം സ്വരാജ് നാമനിർദേശ പത്രിക സമർപ്പിച്ചു

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് നാമനിർദേശ പത്രിക സമർപ്പിച്ചു. ഉപവരണാധികാരിയായ നിലമ്പൂർ തഹസിൽദാർ എംപി സിന്ധു മുമ്പാകെയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ, സിപിഐ സംസ്ഥാന അസി. സെക്രട്ടറി പിപി സുനീർ, മന്ത്രി വി അബ്ദുറഹ്മാൻ എന്നിവരും ഒപ്പമുണ്ടായിരുന്നു
എൽഡിഎഫ് പ്രവർത്തകർക്കൊപ്പം പ്രകടനമായി എത്തിയാണ് എം സ്വരാജ് പത്രിക സമർപ്പിച്ചത്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി പിവി അൻവർ, ബിജെപി സ്ഥാനാർഥി മോഹൻ ജോർജ് എന്നിവരും ഇന്ന് പത്രിക സമർപ്പിക്കും
യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് കഴിഞ്ഞ ദിവസം നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. പിവി അൻവർ കൂടി മത്സര രംഗത്തേക്ക് എത്തിയതോടെ ചതുർകോണ പോരാട്ടത്തിനാണ് നിലമ്പൂരിൽ വഴിയൊരുങ്ങിയത്.
The post നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: എം സ്വരാജ് നാമനിർദേശ പത്രിക സമർപ്പിച്ചു appeared first on Metro Journal Online.



