Kerala
ബസിൽ വെച്ച് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; പ്രതിക്ക് ആറ് വർഷം കഠിന തടവ്

ബസിൽ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ആറ് വർഷം കഠിന തടവ്. പുല്ലൂറ്റ് സ്വദേശി സുരേഷിനെയാണ് തൃശ്ശൂർ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്.
2021 ജൂണിലായിരുന്നു സംഭവം. കോളേജിലേക്ക് പോകുന്ന വിദ്യാർഥിനിയോട് പ്രതി മോശമായി പെരുമാറുകയായിരുന്നു. ബസിലുണ്ടായിരുന്നവരാണ് പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.
കേസിൽ 19 സാക്ഷികളെ കോടതിയിൽ വിസ്തരിച്ചു. പ്രതിക്ക് കണ്ണുകാണില്ലെന്ന വാദം പ്രതിഭാഗം ഉയർത്തിയെങ്കിലും ഇത് തെളിയിക്കാനായില്ല
The post ബസിൽ വെച്ച് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; പ്രതിക്ക് ആറ് വർഷം കഠിന തടവ് appeared first on Metro Journal Online.