Kerala
തിരുവനന്തപുരം വെണ്ണിയൂരിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി

തിരുവനന്തപുരം വെങ്ങാനൂർ വെണ്ണിയൂർ ഭാഗത്ത് ആളൊഴിഞ്ഞ പറമ്പിൽ നിന്ന് മനുഷ്യന്റെ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. സ്ത്രീയുടേതാണോ പുരുഷന്റേതാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല.
വിഴിഞ്ഞം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പുരയിടത്തിൽ തേങ്ങ ഇടാൻ വന്നവരാണ് അസ്ഥികൂടം കണ്ടെത്തിയത്. ഉടനെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഈ പ്രദേശത്ത് നിന്ന് ഒരാളെ കാണാനില്ലെന്ന് ഒരു മാസം മുമ്പ് പോലീസിൽ പരാതി ലഭിച്ചിരുന്നു. ഇയാളുടെ അസ്ഥികൂടമാണോ കണ്ടെത്തിയതെന്ന സംശയമുണ്ട്. കൂടുതൽ പരിശോധന നടക്കുകയാണ്.
The post തിരുവനന്തപുരം വെണ്ണിയൂരിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി appeared first on Metro Journal Online.