Kerala
പിറവത്ത് പ്ലസ് ടു വിദ്യാർഥിയെ കാണാതായി; ഇന്നലെ സ്‌കൂളിലേക്കെന്ന് പറഞ്ഞു പോയ കുട്ടി തിരികെ എത്തിയില്ല

എറണാകുളം പിറവത്ത് നിന്ന് പ്ലസ് ടു വിദ്യാർഥിയെ കാണാതായതായി പരാതി. ഓണക്കൂർ സ്വദേശി അർജുൻ രഘുവിനെയാണ് കാണാതായത്. പാമ്പാക്കുട ഗവ. ഹൈസ്‌കൂൾ വിദ്യാർഥിയാണ്.
ഇന്നലെ രാവിലെ സ്‌കൂളിലേക്കെന്ന് പറഞ്ഞ് പോയ വിദ്യാർഥി ഇതുവരെ തിരികെ എത്തിയിട്ടില്ല. പിറവം പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്. കുട്ടി ഇന്നലെ സ്‌കൂളിൽ എത്തിയിട്ടില്ലെന്ന് സ്‌കൂൾ അധികൃതർ അമ്മയുടെ ഫോണിലേക്ക് സന്ദേശമയിച്ചിരുന്നു.
ഇത് കണ്ട് അമ്മ സ്‌കൂളിലേക്ക് വിളിച്ചു ചോദിക്കുകയായിരുന്നു. രാത്രിയായിട്ടും കുട്ടി തിരികെ വരാതിരുന്നതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
The post പിറവത്ത് പ്ലസ് ടു വിദ്യാർഥിയെ കാണാതായി; ഇന്നലെ സ്‌കൂളിലേക്കെന്ന് പറഞ്ഞു പോയ കുട്ടി തിരികെ എത്തിയില്ല appeared first on Metro Journal Online.