വിദ്വേഷ പരാമർശം നടത്തിയ ശർമിഷ്ഠ പനോലി ജുഡീഷ്യൽ കസ്റ്റഡിയിൽ; പരാതിക്കാരനെ കാണാനില്ല

വിദ്വേഷ പരാമർശങ്ങളുടെ പേരിൽ കൊൽക്കത്തയിൽ അറസ്റ്റിലായ സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറും നിയമ വിദ്യാർഥിനിയുമായ ശർമിഷ്ഠ പനോലിയെ ജൂൺ 13 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അതേസമയം ശർമിഷ്ഠക്കെതിരെ പരാതി നൽകിയ യുവാവിനെ കാണാതായി. വജാഖത് ഖാൻ എന്ന യുവാവിനെയാണ് കാണാതായത്.
ശർമിഷ്ഠക്കെതിരെ പരാതി നൽകിയതിന് പിന്നാലെ വജാഖത് ഖാനും കുടുംബവും ഭീഷണി നേരിട്ടിരുന്നതായാണ് വിവരം. യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗുരുഗ്രാമിൽ നിന്ന് ശർമിഷ്ഠയെ അറസ്റ്റ് ചെയ്തത്. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന പരാമർശങ്ങളിലൂടെ ഒരു വിഭാഗത്തിനെതിരെ വെറുപ്പ് പ്രചരിപ്പിച്ചതിനാണ് 22കാരിയായ ശർമിഷ്ഠയെ അറസ്റ്റ് ചെയ്തത്.
22കാരിയുടെ അറസ്റ്റിന് പിന്നാലെ ശ്രീരാമ സ്വാഭിമാൻ പരിഷത്ത് എന്ന ഹൈന്ദവ സംഘടന വജാഖത് ഖാനെതിരെയും പരാതി നൽകിയിരുന്നു. നേരത്തെ പോസ്റ്റ് വിവാദമായതോടെ ശർമിഷ്ഠ സോഷ്യൽ മീഡിയയിൽ മാപ്പ് പറയുകയും പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
The post വിദ്വേഷ പരാമർശം നടത്തിയ ശർമിഷ്ഠ പനോലി ജുഡീഷ്യൽ കസ്റ്റഡിയിൽ; പരാതിക്കാരനെ കാണാനില്ല appeared first on Metro Journal Online.