കഞ്ചാവ് ബീഡി വലിച്ചതിന് കസ്റ്റഡിയിലെടുത്തയാൾ ആത്മഹത്യ ചെയ്തു; സിഐക്ക് സസ്‌പെൻഷൻ

പത്തനംതിട്ടയിലെ കസ്റ്റഡി മരണത്തിൽ സിഐക്ക് സസ്‌പെൻഷൻ. കോയിപ്രം സിഐ ജി സുരേഷ് കുമാറിനെയാണ് സസ്‌പെൻഡ് ചെയ്തത്. കഞ്ചാവ് ബീഡി വലിച്ചതിന് കസ്റ്റഡിയിലെടുത്ത ആൾക്ക് മർദനമേറ്റു എന്ന പരാതിയിലാണ് നടപടി. കസ്റ്റഡിയിലെടുത്ത് വിട്ടയച്ച വരയന്നൂർ സ്വദേശി കെഎം സുരേഷിനെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു
മാർച്ച് 16ന് സുരേഷിനെ കസ്റ്റഡിയിലെടുക്കുകയും കഞ്ചാവ് വലിച്ചെന്ന കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തിരുന്നു. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചെന്നാണ് പോലീസിന്റെ വിശദീകരണം. എന്നാൽ നാല് ദിവസത്തിന് ശേഷം മാർച്ച് 22ന് സുരേഷിനെ ഒരു തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു
പോസ്റ്റ്‌മോർട്ടത്തിൽ സുരേഷിന്റെ ശരീരത്തിൽ വാരിയെല്ലിനടക്കം ക്ഷതവും ചൂരൽ കൊണ്ട് അടിച്ചതിന് സമാനമായ പാടുകളും ഉണ്ടായിരുന്നു. തുടർന്ന് ബന്ധുക്കൾ പരാതി നൽകി. സംഭവത്തെ കുറിച്ച് മാധ്യമ വാർത്തകൾ വന്നതിന് പിന്നാലെയാണ് പോലീസ് അന്വേഷണം നടത്തിയത്.
The post കഞ്ചാവ് ബീഡി വലിച്ചതിന് കസ്റ്റഡിയിലെടുത്തയാൾ ആത്മഹത്യ ചെയ്തു; സിഐക്ക് സസ്‌പെൻഷൻ appeared first on Metro Journal Online.