Kerala
അടൂർ ബൈപ്പാസിൽ കാറും ലോറിയും കൂട്ടിയിടിച്ചു; നാല് പേർക്ക് പരുക്ക്, രണ്ട് പേരുടെ നില ഗുരുതരം

പത്തനംതിട്ട അടൂർ ബൈപ്പാസിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാല് യുവാക്കൾക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. കാറിലുണ്ടായിരുന്ന പന്തളംസ്വദേശികളായ സബിൻ, വിഷ്ണു, ആദർശ്, സൂരജ് എന്നിവർക്കാണ് പരുക്കേറ്റത്.
ഇതിൽ ആദർശിന്റെയും സൂരജിന്റെയും പരുക്ക് ഗുരുതരമാണ്. ലോറി ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം തെറ്റി ലോറിയിൽ ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ലോറി മറിയുകയും ചെയ്തു. കാർ പൂർണമായും തകർന്നു. നാട്ടുകാരും ഫയർഫോഴ്‌സും പോലീസും ചേർന്നാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
The post അടൂർ ബൈപ്പാസിൽ കാറും ലോറിയും കൂട്ടിയിടിച്ചു; നാല് പേർക്ക് പരുക്ക്, രണ്ട് പേരുടെ നില ഗുരുതരം appeared first on Metro Journal Online.