Kerala
ആര്യാടൻ ഷൗക്കത്തിന്റെ പ്രചരാണത്തിനായി പ്രിയങ്ക ഗാന്ധി നിലമ്പൂരിലെത്തും

നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ പ്രചാരണത്തിനായി വയനാട് എംപി പ്രിയങ്ക ഗാന്ധി എത്തും. മണ്ഡലപര്യടനത്തിന്റെ ഭാഗമായി ജൂൺ 9 മുതൽ 11 വരെ പ്രിയങ്ക കേരളത്തിലുണ്ടാകും.
ഈ ദിവസങ്ങളിലൊന്നിൽ നിലമ്പൂരിൽ ഷൗക്കത്തിന്റെ പ്രചാരണ പരിപാടിയിൽ പ്രിയങ്ക പങ്കെടുക്കും. ഒരു ദിവസം മുഴുവൻ പ്രിയങ്ക ഗാന്ധി പ്രചാരണത്തിനായി നിലമ്പൂരിൽ ചെലവഴിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു.
വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ് നിലമ്പൂർ. ജൂൺ 19നാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ 23ന് ഫലമറിയാം. പിവി അൻവർ രാജി വെച്ചതോടെയാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
The post ആര്യാടൻ ഷൗക്കത്തിന്റെ പ്രചരാണത്തിനായി പ്രിയങ്ക ഗാന്ധി നിലമ്പൂരിലെത്തും appeared first on Metro Journal Online.