Kerala
അരീക്കോട് ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ 13കാരന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം അരീക്കോട് ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ 13കാരന്റെ മൃതദേഹം കണ്ടെത്തി. മാങ്കടവ് സ്വദേശി ഹിദായത്തിന്റെ മകൻ അൻഷിഫിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടി ചാലിയാറിൽ ഒഴുക്കിൽപ്പെട്ടത്.
കണ്ണൂരിൽ കുളത്തിൽ വീണ് ചികിത്സയിലായിരുന്ന നഴ്‌സിംഗ് വിദ്യാർഥി മരിച്ചു. പരിയാരം മെഡിക്കൽ കോളേജിലെ രണ്ടാം വർഷ ബി എസ് സി വിദ്യാർഥി അഭിമന്യുവാണ് മരിച്ചത്
ഹോസ്റ്റലിലേക്ക് പോകും വഴി അബദ്ധത്തിൽ കാൽവഴുതി കുളത്തിൽ വീഴുകയായിരുന്നു. ഫയർ ഫോഴ്‌സ് എത്തിയാണ് അഭിന്യുവിനെ പുറത്തെടുത്തത്.
The post അരീക്കോട് ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ 13കാരന്റെ മൃതദേഹം കണ്ടെത്തി appeared first on Metro Journal Online.