പ്ലസ് വണ്ണിന് സീറ്റ് ക്ഷാമമില്ലെന്ന് മന്ത്രി; പ്രവൃത്തി സമയ പരിഷ്‌കരണം അധ്യാപക സംഘടനകളുമായി ചർച്ച ചെയ്യും

ഹയർ സെക്കൻഡറി വിഭാഗത്തിൽ സംസ്ഥാനത്ത് എവിടെയും നിലവിൽ സീറ്റ് ക്ഷാമമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിലവിൽ പ്ലസ് വൺ സീറ്റുകൾ അധികമാണെന്നും മലപ്പുറത്ത് കഴിഞ്ഞ വർഷവും സീറ്റ് അധികമായിരുന്നെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കുറ്റമറ്റ രീതിയിൽ പ്രവേശന നടപടി പുരോഗമിക്കുകയാണ്. പ്ലസ് വണ്ണിന് സംവരണ സീറ്റിൽ പ്രവേശനം കിട്ടിയവർ ജാതി തെളിയിക്കാൻ എസ് എസ് എൽ സി സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ മതിയാകും. ടി സിയും രേഖയായി സ്വീകരിക്കും. സേ പരീക്ഷക്ക് ശേഷം ഡിജിലോക്കറിൽ രേഖകൾ അപ്ലോഡ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂൾ പ്രവൃത്തിസമയം അരമണിക്കൂർ അധികമാക്കി പരിഷ്‌കരിച്ചതിലെ പ്രായോഗികമായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ അധ്യാപക സംഘടനകളുമായി ചർച്ച ചെയ്യും. രാവിലെയും വൈകിട്ടും 15 മിനുട്ട് വീതം കൂട്ടിയതിൽ എൽ പി, യു പി വിദ്യാർഥികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ ആഴ്ച തന്നെ വ്യക്തത വരുത്തുമെന്നും മന്ത്രി അറിയിച്ചു.
The post പ്ലസ് വണ്ണിന് സീറ്റ് ക്ഷാമമില്ലെന്ന് മന്ത്രി; പ്രവൃത്തി സമയ പരിഷ്‌കരണം അധ്യാപക സംഘടനകളുമായി ചർച്ച ചെയ്യും appeared first on Metro Journal Online.