Kerala
ദേശീയപാത നിർമാണത്തിലെ വീഴ്ച: കർശന നടപടിയുണ്ടാകുമെന്ന് കേന്ദ്രം ഉറപ്പ് നൽകിയെന്ന് മന്ത്രി

ദേശീയപാത നിർമാണത്തിലെ വീഴ്ചയിൽ കർശന നടപടിയുണ്ടാകുമെന്ന് കേന്ദ്രം ഉറപ്പ് നൽകിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. അപാകതകൾ ആവർത്തിക്കാതിരിക്കാനും നടപടിയുണ്ടാകും.
ദേശീയപാത നിർമാണം സമയബന്ധിതമായി പൂർത്തിയാക്കും. 2026ന്റെ പുതുവർഷ സമ്മാനമായി എൻഎച്ച് 66 പൂർത്തിയാക്കും. 360 മീറ്റർ വയഡക്ട് നിർമിക്കുമെന്ും കേന്ദ്രം ഉറപ്പ് നൽകിയതായി മന്ത്രി അറിയിച്ചു
തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് നിർമാണത്തിന് ജൂലൈ അവസാനം ഉത്തരവിറങ്ങും. കൊല്ലം ചെങ്കോട്ട ഗ്രീൻഫീൽഡ് പദ്ധതിക്ക് സെപ്റ്റംബറോടെ ഉത്തരവുണ്ടാകും കൂരിയാട് ദേശീയപാത നന്നാക്കാനുള്ള ചെലവ് കരാർ കമ്പനി വഹിക്കുമെന്നും മന്ത്രി അറിയിച്ചു.
The post ദേശീയപാത നിർമാണത്തിലെ വീഴ്ച: കർശന നടപടിയുണ്ടാകുമെന്ന് കേന്ദ്രം ഉറപ്പ് നൽകിയെന്ന് മന്ത്രി appeared first on Metro Journal Online.